Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

അധികാരങ്ങളും കര്‍ത്തവ്യങ്ങളും

Last updated Date :01-02-2023
കെ എസ്സ് പി ഐ എഫ് സിയിലെ ഓഫീസര്‍മാരുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും സാമ്പത്തിക അധികാരങ്ങളുടെ വിന്യാസവും


മാനേജിങ് ഡയറക്ടര്‍

കമ്പനിയുടെ നിര്‍വാഹക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസുതമായാണ് മാനേജിങ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍വാഹകസമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു പുറമേ താഴെപറയുന്ന കാര്യങ്ങളുടെ നടത്തിപ്പും മാനേജിങ് ഡയറക്ടറുടെ ചുമതലയാണ്.

നയരൂപീകരണവും ലക്ഷ്യമിടലും
നിര്‍വാഹകസമിതി അനുവദിച്ചിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ചുള്ള കാര്യ നിര്‍വഹണം,
കമ്പനിയുടെ ആഭ്യന്തര നിയന്ത്രണവും സാമ്പത്തിക അച്ചടക്കവും
കമ്പനിയുടെ വാര്‍ഷിക ബജറ്റ് , പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ യഥാസമയം നിര്‍വാഹകസമിതി മുന്‍പാകെ സമര്‍പ്പിക്കുക
കമ്പനിയുടെ ത്രൈമാസവാര്‍ഷിക കണക്കുകള്‍ , വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ ഓഡിറ്റ് സമിതി , നിര്‍വാഹകസമിതി വാര്‍ഷിക പൊതുയോഗം എന്നിവയ്ക്കുവേണ്ടി സമര്‍പ്പിക്കുക
ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസ്യതമായി വരവ് ചെലവുകളുടെ പരിശോധന
പദ്ധതികളുടെ രൂപീകരണവും നിര്‍വഹണവും
വൈവിധ്യ വല്‍ക്കരണവും പരിഷ്കരണവും
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളുടെ നടത്തിപ്പ് , ലഭ്യമായ വിവരങ്ങളുടെ സമര്‍പ്പണം യോഗ തീരുമാനങ്ങള്‍ നടപ്പാക്കല്‍
ജീവനക്കാരുടെ അച്ചടക്കം , കര്യക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവ
സര്‍ക്കാരുമായും മറ്റ് സ്ഥാപനങ്ങളുമായുള്ള ഏകോപനം
നിയമപരമായും നിയോഗപരമായുള്ള അച്ചടക്കത്തിന്റെ പരിപാലനം
സര്‍ക്കാരോ ഡയറക്ടര്‍ ബോഡോ ചുമതലപ്പെടുത്തിയ മറ്റ് പ്രവര്‍ത്തികള്‍
നിയമ നിര്‍വഹണം.


ജനറല്‍ മാനേജര്‍

താഴെപ്പറയുന്നവയുടെ നിര്‍വഹണചുമതല ജനറല്‍ മാനേജര്‍ക്കാണ് :

നിയമം അനുശാസിക്കുന്നതോ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതോ ആയ വിഷയങ്ങള്‍
വാര്‍ഷിക ബജറ്റ് തയ്യാറാക്കലും പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളിലും കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലും പ്രത്യേക ക്ഷണിതയായി പങ്കെടുക്കും
കമ്പനി കാര്യഉപദേശകന്റെ സഹായത്തോടെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനും വാര്‍ഷിക പൊതുയോഗത്തിനും ഉള്ള അജണ്ട തയ്യാറാക്കുക
കമ്പനി നിയമപ്രകാരം വാര്‍ഷിക പെതുയോഗം അസാധാരണ പൊതുയോഗം , ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇവയുടെ മിനിട്ട്സ് രേഖപ്പെടുത്തല്‍ .
ഫലപ്രദമായ ധനവിനിയോഗം
വിവിധതരം ആഡിറ്റുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
ആദായ നികുതി , ഭാരതീയ റിസര്‍വ് ബാങ്ക്, കമ്പനി രജിസ്ട്രാര്‍ , ഊര്‍ജ്ജ വകുപ്പ്, ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
ദൈനം ദിന ഭരണം , കണക്കുകളുടേയും മറ്റ് വ്യവസ്ഥാപിത രേഖകളുടേയും മേല്‍നോട്ടവും പരിപാലനവും , വരുമാന രേഖകളുടെ നിയമാനുസ്യത സമര്‍പ്പണം , വാര്‍ഷിക റിപ്പോട്ട് യഥാസമയം നിയമസഭയ്ക്കു സമര്‍പ്പിക്കുക
കമ്പനിയുടെ താല്‍പര്യ സംരക്ഷണാര്‍ത്വം വയ്പകളുടേയും മറ്റു രേഖകള്‍ തയ്യാറാക്കുന്നതിനും അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചുമതല
ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിയമപരമായ വിഷയങ്ങളില്‍ കമ്പനികാര്യ ഉപദേശകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക
കമ്പ്യൂട്ടര്‍ സംവിധാനം , അനുബന്ധ ഘടകങ്ങള്‍ സോഫ്റ്റ് വെയറുകള്‍ എന്നിവയുടെ ശരിയായ പരിപാലനം  ഉള്‍പ്പെടുത്തല്‍
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്ന സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തന മേല്‍നോട്ടവും ആവശ്യാനുസ്യതമായ മാറ്റങ്ങളും
ക്യാഷ് ബുക്ക് , സ്ഥിരനിക്ഷേപങ്ങള്‍ ഇവയുടെ ഇലക്ട്രോണിക് ഡാറ്റ ബോഡിന്റെ സുരക്ഷിതത്വം  ഉറപ്പാക്കല്‍
വിഭവ സമാഹരണം

സ്ഥിര നിക്ഷേപങ്ങള്‍

മാനേജിങ് ഡയറക്ടറുടെ അനുമതിക്കായി അജണ്ട തയ്യാറാക്കല്‍
സ്ഥിര നിക്ഷേപ സമാഹരണത്തിനുള്ള ലക്ഷ്യം തയ്യാറാക്കുക
പലിശ വിജ്ഞാപനം യഥാസമയം അയക്കുക
സ്ഥിരനിക്ഷേപങ്ങളുടെ വിശകലനം
ഇടപാടുകാരുടെ ക്ളേശങ്ങളും പരാതികളും പരിഹരിക്കുക.

കടപത്ര വിതരണം

മാനേജിങ് ഡയറക്ടറുടെ അനുമതിക്കായി അജണ്ട തയ്യാറാക്കല്‍
കടപ്പത്ര ശേഖരത്തെക്കുറിച്ചുള്ള മേന്‍നോട്ടം ,
കടപ്പത്ര വിതരണത്തിലൂടെയുള്ള ദൈനംദിന വരുമാനം ഒത്തുനോക്കുക
രജിസ്ട്രാര്‍ ട്രാന്‍സ്ഫര്‍ ഏജന്റ് , ബാങ്ക് എന്നിവയുമായുള്ള ഏകോപനം
വിവിധ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന പണം കേന്ദ്ര സ്ഥാപനത്തിലേക്ക് യഥാസമയം മാറ്റുന്നതിനുള്ള ചുമതല ,
പലിശ സംബന്ധിച്ച ആജ്ഞാപത്രത്തിന്റെ സമയബന്ധിത കൈമാറ്റം.

കാലാവധി നിക്ഷേപങ്ങള്‍

മാനേജിങ് ഡയറക്ടറുടെ അനുമതിക്കായി അജണ്ട തയ്യാറാക്കല്‍
സ്ഥിരനിക്ഷേപങ്ങള്‍ സ്ഥികരിക്കുന്നതിനുള്ള ലക്‌ഷ്യം തയ്യാറാക്കല്‍
പലിശ സംബന്ധിച്ച ആജ്ഞാപതം യഥാസമയം പുറപ്പെടുവിക്കുക
സ്ഥിരനിക്ഷേപങ്ങളുടെ വിശകലനം
ഇടപാടുകാരുടെ ക്ളേശങ്ങളും പരാതികളും പരിഹരിക്കുക
വായ്പ നിര്‍ദ്ദേശങ്ങളെ പരിശേധിച്ച് ഡയറക്ടര്‍ ബേര്‍ഡിന്റെ അനുമതിക്കായുള്ള അജണ്ട തയ്യാറാക്കുക
വായ്പ വിതരണത്തില്‍ അസിസ്റന്റ് മാനേജരുടെ പ്രവര്‍ത്തന ലക്ഷ്യം തയ്യാറാക്കുക
വായ്പാ വിതരണ പ്രക്രിയയുടെ നിരീക്ഷണവും വിശകലനവും
വായ്പാ തിരിച്ചടവിന്റെ നിരീക്ഷണം 
വരവ് ചെലവുകളുടെ നിരീക്ഷണം
പരിശോധനകള്‍ നടത്തുക
വായ്പാ വിതരണത്തിന്റേയും തിരിച്ചടവിന്റേയും ഓരോ മാസത്തേയും വിശകലനം
ഇന്റേണല്‍ ഓഡിറ്റ് സാമ്പത്തിക വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കുക , ഓഡിറ്റ് കമ്മറ്റി യോഗങ്ങള്‍ ആസൂത്രണം ചെയ്യുക , നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുക 
നിയമം അനുശാസിക്കുന്ന  തരത്തില്‍ അച്ചടക്കം ഉറപ്പുവരുത്ത
സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുക
മാനേജിങ് ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ഉത്തരവാദിത്വങ്ങള്‍ 



അഡ്മിനിസേട്രറ്റീവ് മാനേജര്‍ 

ഓഫീസിന്റെ പൊതു ഭരണം , കമ്പനി ഉദ്യോഗസ്ഥരുടെ സര്‍വീസ് കാര്യങ്ങള്‍ , സാധന സാമഗ്രികളുടെ വാങ്ങല്‍ , ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം , കമ്പനി ആസ്തികളുടെ പരിപാലനം എന്നിവ അഡ്മിനിസേട്രറ്റീവ് മാനേജരുടെ ചുമതലയില്‍പ്പെടുന്നു. അഡ്മിനിസേട്രറ്റീവ് മാനേജര്‍ ജനറല്‍ മാനേജര്‍ക്കാണ് പ്രവര്‍ത്തന റിപ്പോട്ടുകള്‍ സമര്‍പ്പിക്കേണ്ടത് അഡ്മിനിസേട്രറ്റീവ് മാനേജരുടെ മറ്റു ചുമതലകള്‍ ചുവടെ ചേര്‍ക്കുന്നു :

സുരക്ഷാ ക്രമീകരണങ്ങള്‍ , പെതുഭരണം , ജന സമ്പര്‍ക്കം .
ശമ്പളം , പി.എഫ് , ഗ്രാറ്റുവിറ്റി തുടങ്ങിയ സേവന നിയമങ്ങള്‍ നടപ്പാക്കാന്‍ .
ഉദ്യോഗസ്ഥരുടെ നിയമവുമായി ബദ്ധപ്പെട്ട രേഖകളിലുള്ള നടപടികള്‍
പരിശീലനം സംബന്ധിച്ച രേഖകളില്‍മേലുള്ള നടപടി
അവധി അപേക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമാനുസ്യത നടപടികള്‍
ഡയറക്ടര്‍ ബോര്‍ഡ് അധികാരപ്പെടുത്തിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് മുന്‍കൂര്‍ വേതന അപേക്ഷകളുടെ നടപടി ക്രമങ്ങളും പണം അനുവദിക്കലും
ജീവനക്കാരുടെ ശബള ബില്‍ , യാത്ര ബത്ത , മെഡിക്കന്‍ റീ ഇംബേഴ്സ് , പെന്‍ഷന്‍ ആനൂകൂല്യങ്ങളുടെ വൗച്ചറുകള്‍ എന്നിവ തയ്യാറാക്കന്‍
ഡയറക്ടര്‍ ബേര്‍ഡ് അനുവദിച്ചിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരുടെ അച്ചടക്കനടപടികളുമായി ബന്ധപ്പെട്ട രേഖകളുടെ തയ്യാറാക്കന്‍
സ്റ്റോറിലേക്ക് ആവശ്യമായ സാധനങ്ങളുടെ വാങ്ങന്‍
സാധനങ്ങളുടെ വാങ്ങന്‍ , സ്റ്റോക്ക് സംബന്ധിച്ചുള്ള പരിശോധനകള്‍
സാധനങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച കാര്യങ്ങള്‍
സാധനങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍
സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ പൂര്‍ത്തീകരണം , ബജറ്റ് അനുമതി , സാധനങ്ങള്‍ വാങ്ങലുമായി ബന്ധപ്പെട്ടും ഭരണപരമായ കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ക്ക് വൗച്ചറുകള്‍ ഉണ്ടാക്കി സൂക്ഷിക്കുക
വാഹനങ്ങളുടെ പരിപാലനം 
കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍ക്കിടെക്ട് തയ്യാറാക്കി സാങ്കേതിക ഉപദേഷ്ടാവ് അംഗീകരിച്ച ബില്ലുകളുടെ വൗച്ചറുകള്‍ തയ്യാറാക്കുക
കരാറുകാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ പ്രതികരണം ഉറപ്പാക്കുക
ഓഫീസ് കെട്ടിടത്തിന്റേയും ചുറ്റുപാടുകളേയും പരിപാലനം
ഭൂമി , കെട്ടിടങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക 
കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളേയും സുരക്ഷിതത്വം ഉറപ്പാക്കുക 
 ഓഫീസ് ആസ്തികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വാര്‍ഷിക പരിപാലന കരാര്‍ എന്നിവ ക്യത്യമായി  നിലനിര്‍ത്തു
ജീവനക്കാര്‍ , വിതരണക്കാര്‍ , കരാറുകാര്‍ എന്നിവരില്‍ നിന്നും നിയമാനുസ്യതമായി ലഭിക്കേണ്ട തുക , നികുതി എന്നിവ പിരിച്ചെടുക്കുവാനും ബന്ധപ്പെട്ട വകുപ്പുകളില്‍ അടയ്ക്കുവാനുള്ള ചുമതല
നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി തയ്യാറാക്കന്‍ 
സര്‍ക്കാര്‍ മുന്‍ക്കൂറായ് നല്കിയ വായ്പയുടെ തുകയുടേയും ക്യാഷ് ബുക്കിന്റേയും പരിപാലനം
ഭരണ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങള്‍
ഭരണ പരമാകാര്യങ്ങളിലെ കണക്കുകള്‍ അതാത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കുവാന്‍ പ്രോവിഡന്റ് ഫണ്ട് സംബന്ധിച്ച കണക്കുകള്‍ ബന്ധപ്പെട്ട ഓഫീസിലും സമര്‍പ്പിക്കാനുള്ള ചുമതല.
നികുതി സംബന്ധമായുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതിലേക്കായി നിയമാനുസ്യത കഴിവുകളും ഭരണപരമായ ചെലവുകളും സമാഹരിക്കന്‍
പെതുജനസമ്പര്‍ക്കവും ആവശ്യമുള്ള അവസരങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള മധ്യസ്ഥതയും
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ , ഓഡിറ്റ് കമ്മറ്റി യോഗങ്ങള്‍ എന്നിവ നടത്താനുള്ള പൊതു വ്യവസ്ഥകള്‍
മാനേജിങ് ഡയറക്ടര്‍ , ജനറല്‍ മാനേജര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചുമതലകള്‍



അസിസ്റ്റന്റ്‌ മാനേജര്‍ ( ഫിനാന്‍സ് )

താഴെപ്പറയുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ അസിസ്റ്റന്റ്‌ മാനേജര്‍ ബാധ്യസ്ഥനാണ്

1956 ലെ കമ്പനി നിയമം അനുശാസിക്കുന്ന കണക്കുകളുടെ പരിപാലനം
വാര്‍ഷിക കര്‍മ്മ പദ്ധതിയും ബജറ്റും തയ്യാറാക്കല്‍
ഓഡിറ്റുകമ്മറ്റി നടത്തുന്ന ത്രൈമാസ സാമ്പത്തിക അവലോകനത്തിനാവശ്യമായ വാര്‍ഷിക കണക്കുകളും അനുബന്ധ വിവരണങ്ങളും തയ്യാറാക്കല്‍
ആഭ്യന്തര ഓഡിറ്റ് , ചട്ടപ്രകാരമുള്ള ഓഡിറ്റ് , നികുതി ഓഡിറ്റ് , സി . എ . ജി ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍
കമ്പനി നിയമപ്രകാരമുള്ള ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് , വാര്‍ഷിക പൊതു യോഗം , വിശേഷാന്‍ പൊതു യോഗം ഇവയുടെ മിനിറ്റ്സ് രേഖപ്പെടുത്തല്‍ ഉറപ്പുവരുത്താം.
ഭരണപരമായതൊഴിച്ചുള്ള ചെലവുകള്‍ പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകളുടെ പരിശോധന
സ്ഥിര നിക്ഷേപങ്ങള്‍ക്കും വായ്പാ സംബന്ധമായ ഇടപാടുകള്‍ക്കുമുള്ള വൌച്ചറുകള്‍ ചെക്കുകള്‍ എന്നിവക്ക്  രൂപം കെടുക്കുക
ക്യാഷ് ബുക്കിന്റേയും മറ്റ് നിയമാനുസ്യത കണക്ക് ബുക്കുകളുടേയും പരിപാലനം
വായ്പ , നികുതി എന്നിവയുമായി ബന്ധപ്പെടുന്ന വ്യാപാരങ്ങള്‍ 
വിഭവസമാഹരണം 

സ്ഥിര നിക്ഷേപം

ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗിനുള്ള പലിശ നിരക്കു സംബന്ധിച്ച അജണ്ട കുറിപ്പ് , പരസ്യ വാചകങ്ങള്‍ എന്നിവ തയ്യാറാക്കല്‍
സ്ഥിര നിക്ഷേപ അപേക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ 
നിക്ഷേപകരില്‍ നിന്നും ചെക്ക് , പണം സ്വീകരിക്കലും അത് ബാങ്കിന്‍ നിക്ഷേപിക്കലും
സ്ഥിരനിക്ഷേപ രേഖകള്‍ തയ്യാറാക്കലും അതിന്റെ സമയ ബന്ധിതമായ വിതരണവും
പലിശ സംബന്ധിച്ച രേഖകള്‍ നിക്ഷേപകര്‍ക്ക് യഥാസമയം അയച്ചു കൊടുക്കുക
നിക്ഷേപങ്ങളുടെ തീര്‍പ്പിന് യഥാസമയം പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക 
കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ യഥാസമയം നിക്ഷേപര്‍ക്ക് മടക്കി നല്‍ക്കുക
നിക്ഷേപങ്ങള്‍ക്കുമേലുള്ള വായ്പകളുടേയും കാലാവധി പൂര്‍ത്തിയാക്കുംമുമ്പുള്ള പണം പിന്‍വലിക്കാനുള്ള  അപേക്ഷയുടേയും പരിശോധന 
നിക്ഷേപകരുടെ സമകാലിക വിവരങ്ങള്‍ സൂക്ഷിക്കുക 
സ്ഥിര നിക്ഷേപ രേഖകളുടെ പരിപാലനം 
ഇടപാടുകാരുടെ പരാതികളും സംശയങ്ങളും

കടപത്ര വിതരണം

ഗവണ്‍മെന്റ് ഗ്യാരണ്ടിക്കും ക്രെഡിറ്റ് റേറ്റിംഗിനും വേണ്ടിയുള്ള രേഖകളില്‍ മേലുള്ള നടപടികള്‍
കടപ്പത്ര വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ തയ്യാറാക്കുക
കടപ്പത്ര വിതരണവുമായി ബന്ധപ്പെട്ട അജണ്ട തയ്യാറാക്കുക
ഇടനിലക്കാര്‍ , ബാങ്കുകള്‍ , രജിസ്ട്രാര്‍ എന്നിവര്‍ക്കുള്ള സന്ദേശങ്ങളും കൈമാറുകയും ദല്ലാര്‍മാരെ നിയോഗിച്ചുകെണ്ടുള്ള ഉത്തരവ് എത്തിച്ചു കൊടുക്കുകയും
കമ്പനി രജിസ്ട്രാറര്‍ മുന്‍പാകെ ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുക
കടപ്പത്ര നിവാരണ വിവരങ്ങള്‍ ഇടനിലക്കാരെ അറിയിക്കുക
ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരം കടപത്ര വിതരണ ക്രമം തയ്യാറാക്കുക
കടപത്ര വിതരണ അറിയിപ്പും അനുബന്ധരേഖകളും തയ്യാറാക്കുക  
റിസര്‍വ്ബാങ്ക് നിര്‍ദ്ദേശങ്ങള്‍ , സെബി നിര്‍ദ്ദേശങ്ങള്‍ , കമ്പനി നിയമം എന്നിവയെ അടിസ്ഥാനമായി നിയമക്രമം ഉറപ്പുവരുത്തുക
പലിശ സംബന്ധിച്ച രജിസ്ട്രാറുടെ കുറിപ്പും അറിയിപ്പുകളില്‍ അച്ചടിച്ചിട്ടുള്ള തുകയും പരിശോധിക്കുക
കടപത്ര ഉടമകള്‍ക്ക് യഥാസമയം പലിശ സംബന്ധിച്ച രേഖകള്‍ അയച്ചു കെടുക്കുക
ആവശ്യമുള്ള മറ്റ് രേഖകളുടെ പരിപാലനം 
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സ് , റിസര്‍വ് ബങ്ക് നിക്ഷേപം , സെബി എന്നിവര്‍ക്കുള്ള വിവരങ്ങള്‍ കൈമാറുക

കാലാവധി നിക്ഷേപങ്ങള്‍

ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരത്തിനുവേണ്ടി ബന്ധപ്പെട്ട അജണ്ട തയ്യാറാക്കുക
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ 
ബാങ്കുകളുമായുള്ള വായ്പാ ധരണകളുടെ പരിപാലനം
ബാങ്കുകള്‍ക്ക് യഥാസമയം പലിശ അടക്കുവാനുള്ള ഫയലുകളുടെ നടപടി ക്രമം
കമ്പനി രജിസ്ട്രാറുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രഷന്‍ ചാര്‍ജ്ജുകള്‍
ബന്ധപ്പെട്ട മറ്റ് രേഖകളുടെ പരിപാലനം
വായ്പകള്‍
അപേക്ഷകളുടെ പരിശോധന 
വായ്പ പദ്ധതികളുടെ വിശകലനം
അജണ്ട തയ്യാറാക്കല്‍
വായ്പ രേഖകള്‍ തയ്യാറാക്കല്‍
ഇടപാടുകാരുമായുള്ള ബന്ധപ്പെടല്‍
വായ്പ ഗഡുക്കളുടെ വിതരണം
ഇടപാടുകാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ത്യനകള്‍ യഥാസമയം കൈമാറുക 
ഇടപാടുരില്‍ നിന്നും ലഭിക്കേണ്ട വായ്പ തുകയും പലിശയും യഥാസമയം പിരിച്ചെടുക്കുന്നു
അനുവദിച്ചതിനുശേഷമുള്ള നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുക
വായ്പ വിതരണവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍
ആദായ നികുതി വകുപ്പ് , കമ്പനി രജിസ്ട്രാര്‍ , റിസര്‍വ് ബാങ്ക് എന്നിവയ്ക്കുള്ള റിട്ടേണുകള്‍ യഥാസമയം സമര്‍പ്പിക്കുക
നിയമസഭയ്ക്കു മുന്‍പാകെ സമര്‍പ്പിക്കുന്നതിനായി വാര്‍ഷിക റിപ്പോര്‍ട്ട് അച്ചടിച്ച് ഉര്‍ജ്ജവകുപ്പിന് കൈമാറുക
സര്‍ക്കാരിനുള്ള ഗ്യാരണ്ടി കമ്മീഷന്‍ , മുന്‍കൂര്‍ ആദായനികുതി , പലിശ വിതരണത്തില്‍ നിന്നുള്ള നികുതി എന്നി നിയമാധിഷ്ഠിത തുകകള്‍ അടക്കുന്നത് ഉറപ്പുവരുത്തുക
റ്റി . ഡി . എസ്സ് രേഖകള്‍ നിക്ഷേപര്‍ക്ക് യഥാസമയം അയച്ചുകൊടുക്കുക
പണം കൊടുക്കുന്നതും വാങ്ങുന്നതിനേയും സംബന്ധിച്ച രേഖകളും മറ്റ് നിയമാനുസ്യത രേഖകളും സൂക്ഷിച്ചുവയ്ക്കുക
കമ്പനിയുമായി ബന്ധപ്പെട്ട എല്ലാനിയമാനുസ്യത രജിസ്റ്ററുകളും സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം
ജനറല്‍ മാനേജരുടെ നിര്‍ദ്ദേശാനുസരണം ഭരണേതര സ്വഭാവമുള്ള ഔദ്യോഗിക കത്തിടപാടുകള്‍
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാര്‍ , ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ എന്നിവരുമായുള്ള ഏകോപനത്തിലൂടെ ഓഡിറ്റ് നടപടികള്‍ യഥാസമയം നടക്കുമെന്ന് ഉറപ്പുവരുത്തുക
കമ്പനി നിയമത്തിലും ഇതര നിയമ കാര്യത്തിലും ഉപദ്ദേശകനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക
മാനേജിങ് ഡയറക്ടറുടെയോ , ജനറല്‍ മാനേജരുടെയോ അനുവാദത്തോടെ സര്‍ക്കാര്‍ , റിസര്‍വ് ബാങ്ക് മറ്റ് നിയമാനുസ്യത കേന്ദ്രങ്ങള്‍ എന്നിവയുമായി ആശയവിനിമയം നടത്തുക
പുറം പണി കരാറിന്റെ അഭാവത്തില്‍ അക്കൌണ്ടുകളുടേയും , വിഭവ സമാഹരണത്തിന്റേയും വിവരങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ സൂക്ഷിക്കുക
അക്കൌണ്ടിംഗിലും സാമ്പത്തിക ഇടപാടുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകളുടെ പരിപാലനം
ഉപഭേഷ്ടാവിന്റെ സഹായത്തോടെ സോഫ്റ്റ് വെയര്‍ പാക്കേജുകളുടെ ചിട്ടപ്പെടുത്തല്‍ യഥാസമയം ഉറപ്പുവരുത്തുക
തന്റെ അധികാര പരിധിയില്‍ വരുന്ന ജിവനകരുടെ അച്ചടക്കം ഉറപ്പുവരുത്തുക
മാനേജിങ് ഡയറക്ടറോ , ജനറല്‍ മാനേജറോ ചുമതലപ്പെടുത്തുന്ന മറ്റ് ഉത്തരവാദിത്വങ്ങള്‍



കമ്പനി സെക്രട്ടറി

Note വിവരാവകാശ പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനി സെക്രട്ടറിയെ ബന്ധപ്പെടുക : ഫോണ്‍ നം : 9447 331360, 0471-2735511
അജണ്ട തയ്യാറാക്കലും

കമ്പനി രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിക്കേണ്ട കണക്കുകള്‍ തയ്യാറാക്കുകയും അനുബന്ധ വ്യവസ്ഥകള്‍ ഉറപ്പുവരുത്തലും .
വാര്‍ഷിക പൊതുയോഗത്തിന്റേയും , ബോഡുയോഗത്തിന്റേയും അജണ്ടയും തയ്യാറാക്കലും അനുബദ്ധ പ്രവര്‍ത്തികളും ,
കമ്പനിയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരുമായും കമ്പനി രജിസ്ട്രാറുമായുമുള്ള കത്തിടപാടുകള്‍ ,
നിയമാനുസ്യതമായി ആവശ്യമുള്ളതും അല്ലാത്തതുമായ രേഖകളുടെ പരിപാലനം
ഓഹരികളുടേയും ഓഹരി പ്രമാണങ്ങളുടേയും വിതരണം
കമ്പനിയുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങള്‍
കമ്പനി രജിസ്ട്രാറുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്വങ്ങളുടെ രൂപീകരണം
കമ്പനിയുമായി ബന്ധപ്പെട്ട കെടുക്കല്‍ വാങ്ങലുകള്‍
ഇടപാടുകാര്‍ സമര്‍പ്പിക്കുന്ന പദ്ധതികളുടെ വിലയിരുത്തല്‍ 
കമ്പനികാര്യ നിര്‍വഹണം , നിയമം , നികുതി എന്നീ വിഷയങ്ങളില്‍ മാനേജിങ് ഡയറക്ടക്ക് ആവശ്യമായ  ഉപദേശം നല്‍കുക 
കടപ്പത്രങ്ങളുടെ വിതരണവും വീണ്ടെടുപ്പും
എന്‍ . എസ്സ് . ഡി . എല്‍ , സി . ഡി . എസ്സ് . എന്‍ സംബന്ധിച്ച വിഷയങ്ങള്‍
Filling of online forms for DIN/Directors
കമ്പനികാര്യങ്ങളില്‍ സര്‍ക്കാരുമായുള്ള മധ്യസ്ഥത
വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കലും , നിയമ സഭയുടെ മുന്‍പാകെ യഥാസമയം സമര്‍പ്പിക്കുവാനായി ഊര്‍ജവകുപ്പിന് കൈമാറാനുള്ള ചുമതല .
ഔദ്യോഗിക വിഷയങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ ചുമതലപ്പെടുത്തുന്ന മറ്റ് വിഷയങ്ങള്‍ .



മാനേജര്‍ (Technical/ Chief Financial Officer)

Note കമ്പനി ബിസിനസ്സ് സംബന്ധമായ വിവരങ്ങള്‍ക്ക് ബിസിനസ്സ് മാനേജരെ ബന്ധപ്പെടാവുന്നതാണ് . ഫോണ്‍ നം: 94470 22450, 0471- 2735533


ജനറല്‍ അഡ്മിനിസ്ട്രഷന്‍

ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ സംബന്ധിച്ച കാര്യങ്ങള്‍ , ഓഫീസ് ആവശ്യത്തിനും മറ്റുള്ള സാധനങ്ങളുടെ വാങ്ങല്‍ , ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ആസ്തികളുടെ പരിപാലനം എന്നിവ.
സുരക്ഷാ ക്രമീകരണങ്ങള്‍ , പെതുഭരണം , പരിപാലനം , ജന സമ്പര്‍ക്കം .
ശമ്പളം , പി.എഫ് , ഗ്രാറ്റുവിറ്റി തുടങ്ങിയ സേവന നിയമങ്ങള്‍ നടപ്പാക്കാന്‍ .
ഉദ്യോഗസ്ഥരുടെ നിയമവുമായി ബദ്ധപ്പെട്ട രേഖകളിലുള്ള നടപടികള്‍
പരിശീലനം സംബന്ധിച്ച രേഖകളില്‍മേലുള്ള നടപടി
അവധി അപേക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമാനുസ്യത നടപടികള്‍
ഡയറക്ടര്‍ ബോര്‍ഡ് അധികാരപ്പെടുത്തിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് മുന്‍കൂര്‍ വേതന അപേക്ഷകളുടെ നടപടി ക്രമങ്ങളും പണം അനുവദിക്കലും
ജീവനക്കാരുടെ ശബള ബില്‍ , യാത്ര ബത്ത , മെഡിക്കന്‍ റീ ഇംബേഴ്സ് , പെന്‍ഷന്‍ ആനൂകൂല്യങ്ങളുടെ വൗച്ചറുകള്‍ എന്നിവ തയ്യാറാക്കല്‍
ഡയറക്ടര്‍ ബേര്‍ഡ് അനുവദിച്ചിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരുടെ അച്ചടക്കനടപടികളുമായി ബന്ധപ്പെട്ട രേഖകളുടെ തയ്യാറാക്കല്‍
സ്റ്റോറിലേക്ക് ആവശ്യമായ സാധനങ്ങളുടെ വാങ്ങല്‍
സാധനങ്ങളുടെ വാങ്ങല്‍, സ്റ്റോക്ക് സംബന്ധിച്ചുള്ള പരിശോധനകള്‍
സാധനങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച കാര്യങ്ങള്‍
സാധനങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍
സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ പൂര്‍ത്തീകരണം , ബജറ്റ് അനുമതി , സാധനങ്ങള്‍ വാങ്ങലുമായി ബന്ധപ്പെട്ടും ഭരണപരമായ കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ക്ക് വൗച്ചറുകള്‍ ഉണ്ടാക്കി സൂക്ഷിക്കുക
വാഹനങ്ങളുടെ പരിപാലനം
കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍ക്കിടെക്ട് തയ്യാറാക്കി സാങ്കേതിക ഉപദേഷ്ടാവ് അംഗീകരിച്ച ബില്ലുകളുടെ വൗച്ചറുകള്‍ തയ്യാറാക്കുക
കരാറുകാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ പ്രതികരണം ഉറപ്പാക്കുക
ഓഫീസ് കെട്ടിടത്തിന്റേയും ചുറ്റുപാടുകളേയും പരിപാലനം
ഭൂമി , കെട്ടിടങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക
കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളേയും സുരക്ഷിതത്വം ഉറപ്പാക്കുക
ഓഫീസ് ആസ്തികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വാര്‍ഷിക പരിപാലന കരാര്‍ എന്നിവ ക്യത്യമായി നിലനിര്‍ത്തു
ജീവനക്കാര്‍ , വിതരണക്കാര്‍ , കരാറുകാര്‍ എന്നിവരില്‍ നിന്നും നിയമാനുസ്യതമായി ലഭിക്കേണ്ട തുക , നികുതി എന്നിവ പിരിച്ചെടുക്കുവാനും ബന്ധപ്പെട്ട വകുപ്പുകളില്‍ അടയ്ക്കുവാനുള്ള ചുമതല
നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി തയ്യാറാക്കന്‍
സര്‍ക്കാര്‍ മുന്‍ക്കൂറായ് നല്കിയ വായ്പയുടെ തുകയുടേയും ക്യാഷ് ബുക്കിന്റേയും പരിപാലനം
ഭരണ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങള്‍
ഭരണ പരമാ കാര്യങ്ങളിലെ കണക്കുകള്‍ അതാത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കുവാന്‍ പ്രോവിഡന്റ് ഫണ്ട് സംബന്ധിച്ച കണക്കുകള്‍ ബന്ധപ്പെട്ട ഓഫീസിലും സമര്‍പ്പിക്കാനുള്ള ചുമതല
നികുതി സംബന്ധമായുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതിലേക്കായി നിയമാനുസ്യത കഴിവുകളും ഭരണപരമായ ചെലവുകളും സമാഹരിക്കന്‍
പെതുജനസമ്പര്‍ക്കവും ആവശ്യമുള്ള അവസരങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള മധ്യസ്ഥതയും
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ , ഓഡിറ്റ് കമ്മറ്റി യോഗങ്ങള്‍ എന്നിവ നടത്താനുള്ള പൊതു വ്യവസ്ഥകള്‍
മാനേജിങ് ഡയറക്ടര്‍ , ജനറല്‍ മാനേജര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചുമതലകള്‍
കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ തലവന്‍ ബിസിനസ്സ് മാനേജരാണ്. തിരുവനന്തപുരത്തുള്ള കമ്പനിയുടെ രജിസ്റേര്‍ഡ് ഓഫീസില്‍ നിന്നുമാണ് കാര്യനിര്‍വഹണം നടത്തുന്നത്.
ബിസിനസ്സ് മാനേജരുടെ പ്രവര്‍ത്തികള്‍ ഫിനാന്‍സ് മാനേജരുമായി ചേര്‍ന്ന് നിര്‍വഹിക്കേണ്ടതും ബന്ധപ്പെട്ട വിവരങ്ങള്‍ ജനറല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.
ഭാവി സാധ്യതകള്‍ ഉള്ള ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും മുന്‍പ് ജനറല്‍ മാനേജര്‍ , മാനേജിങ് ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ചചെയ്യേണ്ടതും ബിസിനസ്സ് വ്യവസ്ഥകള്‍ തുടങ്ങി കമ്പനി നിലപാട് സ്ഥീകരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അവയുടെ സഹായം സ്വീകരിക്കേണ്ടതുമാണ് . കമ്പനിയുടെ പേരില്‍ കരാറുകളില്‍ ഏര്‍പ്പെടും മുന്‍പ് ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായിരിക്കേണ്ടതുമാണ് . ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ സര്‍ക്കാരിന്റേയും അനുമതി ലഭിക്കേണ്ടതായും ഉണ്ട് .
മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് സാമ്പത്തിക കാര്യങ്ങളിലും നിബന്ധനകളിലും വിദഗ്ധോപദ്ദേശം തേടാവുന്നതും , സമാനസ്വഭാവമുള്ള പദ്ധതികളുടെ കാര്യത്തില്‍ കാലാകാലാങ്ങളില്‍ എടുത്ത ചട്ടങ്ങള്‍ , വിവിധ ഇടപാടുകളില്‍ ധനകാര്യസ്ഥാപനങ്ങളുടെ നിലവിലുള്ള രീതികള്‍ എന്നിവ കണക്കിലെടുക്കാവുന്നതുമാണ്.
ബിസിനസ്സ് മാനേജര്‍ എന്ന നിലയില്‍ പണമിടപാടുകള്‍ സംബന്ധിച്ച് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും നിലവില്‍ സ്ഥീകരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിക്കേണ്ടതായുണ്ട് . ഇത് ഏതെങ്കിലും പദ്ധതികളുടെ കാര്യത്തില്‍ മാര്‍ഗ്ഗരേഖയാക്കാവുന്നതാണ്.
വിപണനരംഗത്തെ മത്സരങ്ങള്‍ കിടപിടിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുന്ന പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ബിസിനസ്സ് മാനേജര്‍ക്ക് കഴിയും. ഇതിനായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കേണ്ടതായുണ്ട്.
പദ്ധതി രേഖകളുടെ നിര്‍മിക്കുന്നതിനും പരിശോധിക്കുന്നതിനുമൊപ്പം ഇടപാടുകാരില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കമ്പനിക്ക് ലഭിക്കേണ്ടതായുള്ള പണം യഥാസമയം ലഭിക്കുന്നതിനായി ശ്രമിക്കേണ്ടതും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള രീതികള്‍ സ്ഥീകരിക്കേണ്ടതുമാണ്.
ബിസിനസ്സ് കര്യങ്ങളില്‍ കമ്പനിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ , ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവയിലുള്ള വ്യാഖ്യാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്.
ബിസിനസ്സ് സംബന്ധമായ എല്ലാ കത്തിടപാടുകള്‍ക്കും മാനേജിങ് ഡയറക്ടറുടെ അനുമതി തേടേണ്ടതാണ് .  
ബിസിനസ്സ് കാര്യങ്ങളില്‍ സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തേണ്ടതാണ് .  
സ്ഥാപനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന തരത്തില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സജീവമാകേണ്ടതും , പുതിയ പദ്ധതികളുടെ രൂപീകരണത്തിന് ഉത്തരവുപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതുമാണ്. ബിസിനസ്സ് മാനേജരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ക്കുള്ള ബജറ്റ് തയ്യാറാക്കാവുന്നതാണ് .
കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ കാണുവാനും മാനേജിങ് ഡയറക്ടര്‍ എല്പ്പിക്കുന്ന ഇതര പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും കഴിയേണ്ടതാണ്.
കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വരെയുള്ള ചെലവുകള്‍ക്ക് അംഗീകാരം നല്കാന്‍ ബിസിനസ്സ് മാനേജര്‍ക്ക് അധികാരമുണ്ട് .



സാമ്പത്തികാധികാരങ്ങളുടെ വിന്യാസം

മാനേജിങ് ഡയറക്ടര്‍ , ജനറല്‍ മാനേജര്‍ , അഡ്മിനിസ്ട്രറ്റീവ് മാനേജര്‍ എന്നിവര്‍ക്കുള്ള സാമ്പത്തിക വിനിയോഗ അധികാരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .

ഫിനാന്‍ഷ്യല്‍ പവര്‍സ്
Sl No വിവരണം Revised with effect from 1/4/2003
  MD GM Adm.Mgr.
1 കുത്തകാധികാരം ഉള്ളതും നിയമാനുസ്യതവുമായ സാധനങ്ങള്‍ ഉല്പാദകരില്‍നിന്നോ അവരുടെ അംഗിക്യത വില്‍പനക്കാരില്‍ നിന്നോ നേരിട്ട് വാങ്ങാം എന്ന വ്യവസ്ഥയില്‍ ഉപകരണങ്ങള്‍ , യന്ത്രസാമഗ്രികള്‍ ഓഫീസ് ആവശ്യത്തിനുള്ള സിധനങ്ങള്‍ , ഫര്‍ണിച്ചറുകള്‍ , സ്റോറിലേക്കുള്ള സാമഗ്രികള്‍ എന്നിവ വാങ്ങുവാനുള്ള അനുമതി നല്‍കല്‍ രൂപ. 5.00 ലക്ഷം ഇല്ല ഇല്ല
2 നിയമബദ്ധമായ പരസ്യങ്ങള്‍ക്കുള്ള ചെലവ്  പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
3 നിയമബദ്ധമല്ലാത്ത പരസ്യങ്ങള്‍ക്കുള്ള ചെലവ്    രൂപ. 20,000/- ഇല്ല ഇല്ല
4 സ്റേഷനറി സാമഗ്രികള്‍ വാങ്ങുന്നതിനും അച്ചടിചെലവുകള്‍ വഹിക്കുന്നതും രൂപ. 1.00 ലക്ഷം രൂപ. 10,000 ഇല്ല
5 ആകസ്മിക ചെലവുകള്‍  രൂപ. 10,000/- ഇല്ല ഇല്ല
6 ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ നിര്‍മ്മാതാക്കളില്‍ നിന്നും അംഗീക്യത വിതരണക്കാരിന്‍ നിന്നോ വാഹനങ്ങള്‍ വാങ്ങുന്നതിന് പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
7 മോട്ടോര്‍ വാഹനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള തുക അനുവദിക്കന്‍ രൂപ. 75,000/- ഇല്ല ഇല്ല
8 ഉപയോഗശൂന്യമായ വാഹനങ്ങളുടേയും മറ്റ് സാമഗ്രികളുടേയും വില്പനാനുമതി ( രേഖകള്‍ പ്രകാരമുള്ള വില സൂക്ഷിച്ചിരിക്കുന്നു ) രൂപ. 10000.00 ഇല്ല ഇല്ല
9 കെട്ടിടങ്ങളുടേയും വളപ്പിന്റേയും കേടുപാടുകള്‍ തീര്‍ക്കുന്നതിനും പരിപാലനത്തിനുമുള്ള സാങ്കേതിക അനുവാദം രൂപ. 1.00 ലക്ഷം ഇല്ല ഇല്ല
10 സ്റോര്‍ സാമഗ്രകളുടെ വില എഴുതിത്തള്ളല്‍ രൂപ. 50,000 ഇല്ല ഇല്ല
11 ഭരണപരമായ ചെലവുകളുടെ പേരില്‍ പിരിച്ചെടുക്കാന്‍ സാധിക്കാത്ത തുക എഴുതിത്തള്ളല്‍ രൂപ. 5,000/- ഇല്ല ഇല്ല
12 പരസ്യം , ബോധവല്‍ക്കരണം , പരിശീലനം എന്നിവക്കുള്ള തുക അനുവദിക്കന്‍ രൂപ. 25,000/- subject to annual limit of Rs. 3 lakhs ഇല്ല ഇല്ല
13 ഫിലിം , പുസ്തകങ്ങള്‍ , ആനുകാലികങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള തുക അനുവദിക്കന്‍ രൂപ. 10000/- subject to annual limit of Rs. 1 lakh ഇല്ല ഇല്ല
14 ഉപഭോക്ത സംഗമം , പരിശീലനം എന്നിവ സംഘടിപ്പിക്കുന്നതിനുള്ള തുക അനുവദിക്കന്‍ രൂപ. 20,000 annual limit
രൂപ. 5 ലക്ഷം
ഇല്ല ഇല്ല
15 ഓഡിറ്റിനും മറ്റ് നിയമ നടപടികള്‍ക്കുമുള്ള ചെലവുകള്‍ അനുവദിക്കന്‍ പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
16 ഗ്യാരണ്ടി കമ്മീഷന്‍ , സ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ നിയമാനുസ്യത ചെലവുകള്‍ വഹിക്കുന്നത് പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം ഇല്ല
17 ഡയറക്ടര്‍ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക പരിധിക്കുള്ളില്‍ നിന്ന് അതിഥി സല്‍ക്കാരത്തിനും മറ്റുമുള്ള ചെലവുകള്‍ പൂര്‍ണ്ണാധികാരം രൂപ. 3000/- per annum ഇല്ല
18 തപാല്‍ , ടെലിഫോണ്‍ ചെലവുകള്‍   പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം
19 കോര്‍പ്പറേഷന്റെ ആവിശ്യത്തിന് ഉപയോഗിക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ വാടകയെടുക്കുന്നതിന്    പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
20 ഓഫീസില്‍ പണം സൂക്ഷിക്കുന്നതിന്  പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
21 Keeping Cash for petty expenses Nil Nil Rs. 3000.00
സ്ഥാപനാധിഷ്ഠിത കാര്യങ്ങള്‍ 
Sl No വിവരണം Revised with effect from 1/4/2003
  MD GM Adm.Mgr.
1   ശമ്പളം , അവധി ശമ്പളം , മറ്റ് ബത്തകള്‍ എന്നിവ നല്‍കുന്നത്   പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
2   പഠനാനുബന്ധ അവധി , 20 ദിവസത്തില്‍ കൂടുതലുള്ള വേതന ശൂന്യ അവധി എന്നിവയൊഴിച്ചുള്ള എല്ലാത്തരം അവധികള്‍ക്കും കീഴുദ്ദ്യോഗസ്ഥര്‍ക്ക് അനുവാദം കെടുക്കന്‍ പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം
3   സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലെ തൊട്ടടുത്ത ജില്ലകളിലേക്കും ഉള്ള കീഴുദ്ദ്യോഗസ്ഥരുടെ യാത്രാ പണം അനുവദിക്കല്‍ പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം
4   സംസ്ഥാനത്തിനു പുറത്തേക്കുള്ള കീഴുദ്ദ്യോഗസ്ഥരുടെ യാത്രയ്ക്ക് പണം അനുവദിക്കല്‍   പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
5   ഡെപ്യൂട്ടേഷനില്‍ അല്ലാത്ത കീഴുദ്ദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധന അനുവദിക്കല്‍ പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം
6   കീഴുദ്ദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ പണം / ശമ്പളം അനുവദിക്കല്‍ പൂര്‍ണ്ണാധികാരം ഇല്ല ഇല്ല
7   ചട്ടങ്ങള്‍ക്ക് അനുസ്യതമായി കീഴുദ്ദ്യോഗസ്ഥരുടെ ചികില്‍സ്താ ചെലവുകള്‍ തിരികെ നല്‍കല്‍ പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം പൂര്‍ണ്ണാധികാരം
Untitled Document