Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

തീരുമാനമുണ്ടാക്കുക

Last updated Date :01-02-2023

കമ്പനി ഡയറക്ടര്‍മാരുടെ നിയമനം കേരള സര്‍ക്കാരാണ് നടത്തുന്നത്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അധികാരപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ നിര്‍വഹിക്കുന്നു.

കമ്പനി നിയമം, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവയുടെ വിധേയമായി ഡയറക്ടര്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശപ്രകാരം വിഭവ സമാഹരണം, വായ്പാ വിതരണം, ആസ്തികള്‍ സ്വരൂപിക്കല്‍ , ഭരണപരമായ കാര്യങ്ങള്‍ , ആസൂത്രണം, പദ്ധതി നടപ്പാക്കല്‍ എന്നിവ മാനേജിംഗ് ഡയറക്റ്ററില്‍ നിക്ഷിപ്തമായിരികുന്നു. ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരി ഉടമകളുടെയും തീരുമാനം ആവശ്യമായ വിഷയങ്ങളില്‍ കമ്പനി നിയമം, മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവ അനശാസിക്കുന്ന രീതിയില്‍ അനുമതി നേടുന്നതാണ്. ബോര്‍ഡ്‌ യോഗത്തില്‍ പരിഗണിക്കുന്ന അജണ്ടയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈകൊള്ളുന്നു.

കെ. എസ്‌. പി. ഐ. എഫ്. സി. യില്‍ നിന്നും കടമെടുക്കുന്നതില്‍ പ്രധാനി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡാണ്. കെ. എസ്‌. ഇ. ബി. നല്‍കുന്ന പദ്ധതികളെ അടിസ്ഥാനമാക്കിയാണ് കമ്പനിയും വാര്‍ഷിക വായ്പാ വിതരണം ലക്ഷ്യമിടുന്നത്. കെ. എസ്‌. ഇ. ബി. നല്‍കുന്ന ഇത്തരം പദ്ധതികളെ വിവിര സാങ്കേതിക സാമ്പത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സൂഷ്മ പരിശോധന നടത്തുകയും, സാദ്ധ്യമായവയെ അനുമതിക്ക് വേണ്ടി വായ്പാത്തുക, പലിശ, വായ്പാ കാലഘട്ടം, തിരിച്ചടവ് നിബന്ധനകള്‍ , ഈട് തുടങ്ങിയവ ഉള്‍പ്പെട്ട വിശദമായ കുറിപ്പോടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകുന്ന മുറക്ക് കെ. എസ്‌. പി അനുമതി പത്രം നല്‍കുകയും ഡയറക്ടര്‍ ബോര്‍ഡ്‌ അംഗീകരിച്ച വായ്പാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ വായ്പാതുക, വിതരണ ക്രമം, പദ്ധതി കാലാവധി എന്നിവ കൂടി പരിഗണിച് ഉചിതമായ വായ്പാ സ്രോതസ് കണ്ടെത്തുകയും ചെയ്യുന്നു.

കെ. എസ്. ഇ. ബി. ക്ക് ഇലക്ട്രിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങങ്ങള്‍ക്കും കെ. എസ്. പി. ഐ. എഫ്. സി. ഹ്രസ്വകാല വായ്പ നല്‍കി വരുന്നു. കെ. എസ്. ഇ. ബി. യുടെ പേരിലുള്ള വില്പന ചിട്ടിന്റെ അടിസ്ഥാനത്തില്‍ കെ. എസ്. ഇ. ബി. നല്‍കുന്ന ഉറപ്പിന്മേല്‍ പരമാവധി 10 ദിവസത്തെ വായ്പയാണ് അനുവദിക്കുക. വിതരണം ചെയുന്ന കമ്പനി, കെ. എസ്. പി. ഐ. എഫ്. സി., കെ. എസ്. ഇ. ബി., ഇവ ചേര്‍ന്ന് ഒരു ഉടമ്പടി ഇതിനായി ഉണ്ടാക്കുന്നു. കെ. എസ്. ഇ. ബി. അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ബില്‍ തുകയുടെ 90 % കമ്പനികള്‍ക്ക് നേരിട്ട് വായ്പയായി നല്‍കുന്നു.

കമ്പനി നിയമത്തിന്റെയും നടപടിക്രമങ്ങളും അനുസരിച്ച് ആവശ്യമായ രേഖകള്‍ തയാറാക്കി സൂക്ഷിക്കുന്നതിനും, ഓരോരുത്തര്‍ക്കും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമുള്ള കടമ എല്ലാ ഉദ്യോഗസ്ഥരിലും നിക്ഷിപ്തമാണ്.

ഉത്തരവാദിത്വങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പുവരുത്തുന്നത്തിനു ഇന്റെര്‍ണല്‍ ആഡിറ്റേഴ്സ്, സ്റ്റാറ്റ്യൂട്ടറി ആഡിറ്റേഴ്സ്, അക്കൗണ്ട്‌ ജനറല്‍ ഓഫ് ഇന്ത്യ എന്നിവയുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ചാട്ടെഴ്സ് അക്കൗണ്ടന്മാര്‍ കൂടിയായ ഇന്റെര്‍ണല്‍ ആഡിറ്റര്‍മാരുടെ സഹായത്തോടെയാണ് കണക്കുകള്‍ ഉണ്ടാക്കുന്നത്. സ്റ്റാറ്റ്യൂട്ടറി ആഡിട്ടിന് മന്‍പായി ഈ കണക്കുകള്‍ കമ്പനി ബോര്‍ഡ്‌ അംഗീകരിക്കേണ്ടതായും ഉണ്ട്. കമ്പനി നിയമപ്രകാരം അക്കൗണ്ട്‌ ജനറല്‍ ഓഫ് ഇന്ത്യയുടെയും മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഫിനാന്‍സ്) യുടെയും അഭിപ്രായങ്ങള്‍ ആഡിറ്റു ചെയ്യപ്പെട്ട കണക്കുകള്‍ക്ക്‌ മേല്‍ ആവശ്യമാണ്. ആഡിറ്റര്‍ റിപ്പോര്‍ട്ട്‌, ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അക്കൗണ്ട്‌ ജനറല്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ , ഡയറക്റ്ററുടെ റിപ്പോര്‍ട്ട്‌ എന്നിവ സഹിതം വാര്‍ഷിക കണക്കുകള്‍ ഓഹരി ഉടമകളുടെ പരിഗണനക്കായി വാര്‍ഷിക പൊതുയോഗത്തില്‍ വയ്ക്കുന്നു. കമ്പനി നിയമത്തിലെ 619-)o വകുപ്പ് പ്രകാരം വാര്‍ഷിക റിപ്പോര്‍ട്ട്‌ സംസ്ഥാന നിയമസഭയ്ക്കും സമര്‍പ്പിക്കുന്നു.
Untitled Document